യൂറോ കപ്പില്‍ ഇന്ന് കരുത്തന്മാരുടെ പോരാട്ടം. മരണ ഗ്രൂപ്പായ എഫിലെ ഫ്രാന്‍സും, ജര്‍മ്മനിയും ഇന്ന് ഏറ്റുമുട്ടും. ലോക ചാമ്പ്യന്മാരുടെ പോരാട്ടത്തിനാണ് ഫുട്ബോൾ ലോകം ഇന്ന് സാക്ഷ്യം വഹിക്കുന്നത്. രാത്രി 12:30 മുതലാണ് മത്സരം.ജര്‍മ്മനി, ഫ്രാന്‍സ്, ഹംഗറി, പോര്‍ച്ചുഗല്‍ എന്നിവര്‍ അടങ്ങുന്നതാണ് ഗ്രൂപ്പ് എഫ്.
2018ൽ ലോകകപ്പ് ഉയർത്തിയ ആത്മവിശ്വാസത്തിൽ ഫ്രാൻസ് ഇറങ്ങുമ്പോൾ അതേ വേദിയിലേറ്റ പരാജയത്തിന്റെ ചൂടുമായാണ് ജർമ്മനി ബൂട്ടണിയുന്നത്. ജർമ്മൻ മാനേജർ ജോവാകിം ലോ പടിയിറങ്ങാൻ ഇരിക്കെ അവസാന ടൂർണമെന്റിൽ കിരീടനേട്ടമാണ് അവർ ലക്ഷ്യമിടുന്നത്. ചുരുക്കത്തിൽ ജർമകിക്കിത് അഭിമാന പോരാട്ടമാണ്.
ജയത്തിൽ കുറഞ്ഞതൊന്നും ഇരുടീമുകളും പ്രതീക്ഷിക്കുന്നില്ല. അതിനാൽ ജയപരാജയം പ്രവചനാതീതമാണ്. എന്നാലും കടലാസ് കണക്കിൽ മുൻതൂക്കം ഫ്രാൻസിനാണ്.