തന്നെ ബംഗ്ലാദേശുകാരിയാക്കാന്‍ ചിലര്‍ ശ്രമം നടത്തുകയാണെന്ന് ലക്ഷദ്വീപ് സ്വദേശിയായ സിനിമാപ്രവര്‍ത്തക ആയിഷ സുല്‍ത്താന. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ആയിഷ ഇക്കാര്യം വ്യക്തമാക്കിയത്. തന്നെ ബംഗ്ലാദേശുകാരിയക്കാന്‍ ചിലര്‍ ഒരുപാട് കഷ്‌പ്പെടുന്നുണ്ടെന്ന് ഐഷ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
സഘപരിവാര്‍ സൈബര്‍ ഇടങ്ങളില്‍ പ്രചരിപ്പിക്കുന്ന വ്യാജ വാര്‍ത്തകളുടെയും എഡിറ്റ് ചെയ്ത ചില ബയോഡാറ്റകളുടെയും സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചായിരുന്നു ഐഷയുടെ വിമര്‍ശനം.
‘താന്‍ ആരാന്ന് തനിക്ക് അറിയില്ലെങ്കില്‍ താന്‍ എന്നോട് ചോദിക്ക് താന്‍ ആരാന്നു, അപ്പോ ഞാന്‍ പറഞ്ഞൂ തരാം താന്‍ ആരാന്നും ഞാന്‍ ആരാന്നും… . ചിലര്‍ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്..എന്നെ ബംഗ്ലാദേശ്ക്കാരി ആക്കാന്‍… കഷ്ടം’. ആയിഷ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.
ആയിഷ സുല്‍ത്താനയുടെ ജന്മദേശം ബംഗ്ലാദേശാണെന്നും, മാതൃഭാഷ തുളുവാണെന്നുമൊക്കെ ഇന്റര്‍നെറ്റില്‍ വ്യാജ പ്രചാരണം നടക്കുന്നുണ്ട്. ഇന്റര്‍നെറ്റില്‍ ഒന്നിലേറെ വെബ്‌സൈറ്റുകളില്‍ ആയിഷയുടെ വ്യാജ പ്രൊഫൈലുകള്‍ നിര്‍മിച്ചാണ് പ്രചാരണം നടക്കുന്നത്. ബംഗ്ലദേശില്‍ ജനിച്ച് ലഹോറില്‍ പഠനം നടത്തി കേരളത്തില്‍ താമസിച്ച് പ്രശ്‌നങ്ങളുണ്ടാക്കുകയാണ് ആയിഷ എന്നാണു പ്രചരണം.
അതേസമയം, രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ചോദ്യം ചെയ്ത് ഐഷ സുല്‍ത്താന നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജിയില്‍ പൊലീസിനോട് നേരത്തെ
ഹൈക്കോടതി മറുപടി തേടിയിരുന്നു.
കേസ് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. ഈ മാസം 20ന് ഹാജരാകാനാണ് പൊലീസ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും പൊലീസിനോട് കൂടി മറുപടി തേടി കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റണമെന്നും ഐഷ ആവശ്യപ്പെടുകയായിരുന്നു. ഈ ആവശ്യമാണ് ഹൈക്കോടതി അംഗീകരിച്ചത്