തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്രക്ക് തുടക്കം. തിരുവനന്തപുരം തമ്പാര്‍ ഡിപ്പോയില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടനം പദ്ധതി ഉദ്ഘാടനം ചെയ്തു.

ഇത് അഭിമാന നിമിഷമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ അധികാരത്തിലേറി ഒരു മാസം തികയുന്നതിന് മുമ്പ് വാക്ക് പാലിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യമുണ്ട്. പ്രിയദര്‍ശിനി പദ്ധതിയുടെ ഒന്നാം ഘട്ടമാണ് ഉദ്ഘാടനം ചെയ്യുന്നതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

”ഇത് സ്ത്രീകള്‍ക്ക് നല്‍കുന്ന ഔദാര്യമല്ല. സാമൂഹികവും സാമ്പത്തികവുമായ പ്രതിഫലനങ്ങള്‍ സമൂഹത്തില്‍ ഉണ്ടാക്കും.അഭിമാനത്തോടെ സ്ത്രീകള്‍ക്ക് സര്‍ക്കാരിന്റെ ഒരു വാഹനത്തില്‍ സഞ്ചരിക്കാം. പല തട്ടിലുള്ള സാധാരണക്കാരായ സ്ത്രീകള്‍ക്ക് തുക മാറ്റിവയ്ക്കാന്‍ കഴിയും.ആ തുക എന്ത് ചെയ്യണം എന്ന് വരെ സ്ത്രീകള്‍ തീരുമാനിച്ചു വച്ചിട്ടുണ്ട്. തന്നോട് സ്ത്രീകള്‍ കാര്യങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.800 കോടി രൂപ സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് പ്രതിവര്‍ഷം കൊടുക്കും.ഗതാഗതമന്ത്രിയെ നല്ല വിശ്വാസമുണ്ട്. കുറച്ചുനാള്‍ കഴിയുമ്പോള്‍ ഗതാഗത മന്ത്രി ഇങ്ങോട്ട് പറയും പൈസ ഇനി വേണ്ട എന്ന്. സ്വകാര്യ ബസ് ഉടമകള്‍ക്ക് ഉത്കണ്ഠയുണ്ട്. നിങ്ങള്‍ സ്വകാര്യമല്ല ഞങ്ങള്‍ പൊതു ഗതാഗതത്തിന്റെ ഭാഗമാണ്. സര്‍ക്കാരിന്റെ ഗതാഗത നയത്തില്‍ സ്വകാര്യ ബസുകളും പങ്കാളികളാണ് ഒരു സെക്ടറും തകരാന്‍ പാടില്ല” മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതി നടപ്പാക്കുമ്പോള്‍ മെന്‍സ് അസോസിയേഷന്‍ ഭയങ്കര പ്രതിഷേധത്തിലാണ്. ഞാന്‍ പുരുഷ വിരോധി ഒന്നുമല്ല.സര്‍ക്കാരിന്റെ ഈ പദ്ധതി കേരളത്തിലെ സ്ത്രീകളോടുള്ള ആദരവാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ഇനി മുതല്‍ കെഎസ്ആര്‍ടിസിയുടെ 3125 ഓര്‍ഡിനറി ബസുകളില്‍ പ്രായഭേദന്യേ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും സൗജന്യമായി യാത്ര ചെയ്യാം. ബസുകള്‍ തിരിച്ചറിയാനായി പ്രിയദര്‍ശിനി സ്റ്റിക്കര്‍ ഒട്ടിച്ചിട്ടുണ്ട്.സൗജന്യ യാത്രയാണെങ്കിലും സീറോ ടിക്കറ്റ് നിര്‍ബന്ധമാണ്.

Leave a Reply

Your email address will not be published. Required fields are marked *