പത്തനംതിട്ട: അടൂരിൽ കെഎസ്ആർടിസി ജീവനക്കാരൻ സ്ത്രീയെ വടികൊണ്ട് അടിച്ചെന്ന് പരാതി. ബസ് സ്റ്റാൻഡിൽ ഭിക്ഷാടനത്തിന് എത്തിയ സ്ത്രീക്കാണ് മർദനമേറ്റത്. ആർ. വേണു എന്ന ജീവനക്കാരന് എതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. പരിക്കേറ്റ സ്ത്രീയെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്റ്റാൻഡിൽ ഭിക്ഷാടനം നടത്തുകയായിരുന്ന പത്മാവതിയോടും ഒപ്പമുണ്ടായിരുന്ന കാഴ്ചപരിമിതിയുള്ള അന്നയ്യ നായിക്കിനോടും അവിടെനിന്ന് മാറിപ്പോകാൻ സുരക്ഷാ ജീവനക്കാരൻ ആവശ്യപ്പെട്ടു. എന്നാൽ കാഴ്ചപരിമിതിയുള്ള വ്യക്തിയെയും കൂട്ടി മാറിപ്പോകാൻ സമയമെടുത്തതോടെ വേണു ചൂരൽ വടിയുമായി വന്ന് വയോധികയെ കാലിൽ മർദ്ദിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
