പുരുഷന്മാർക്ക് സൗജന്യം നൽകിയാൽ ആ പണം വീട്ടിലെത്തില്ലെന്നും അത് എവിടെ പോകുമെന്ന് അറിയാമല്ലോയെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. ആ പണം സർക്കാരിനുതന്നെ കിട്ടുമെന്നും സ്ത്രീകൾക്ക് സൗജന്യം ലഭിച്ചാൽ ആ പണം സമ്പാദ്യമാകുമെന്നുമാണ് മുഖ്യമന്ത്രി സംസാരിച്ചത്. കെഎസ്ആ‍ർടിസി ഓ‍‍ർഡിനറി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രയുടെ ഉദ്ഘാടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 സ്ത്രീകൾക്ക് മാത്രം സൗജന്യ യാത്ര അനുവദിച്ചതിൽ പ്രതിഷേധിക്കുന്ന മെൻസ് അസോസിയേഷന് മറുപടി ആയിക്കോടെയാണ് മുഖ്യമന്ത്രിYയുടെ പ്രതികരണം. മെൻസ് അസോസിയേഷൻ പ്രതിഷേധം രസകരമാണ്. അവര്‍ വേറെ ബസിലൊക്കെ യാത്ര ചെയ്യുന്നുണ്ട്. താനൊരു പുരുഷ വിരോധിയൊന്നുമല്ല എന്നും കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *