ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ ഒരാൾക്ക് എച്ച് 5 എൻ 6 വകഭേദത്തിലുള്ള പക്ഷിപ്പനി സ്ഥിരീകരിച്ചതായി ചൈനീസ് മാധ്യമങ്ങൾ. ബസോങ് എന്ന നഗരത്തിലെ അമ്പത്തഞ്ചുകാരനാണ് രോഗം ബാധിച്ചതെന്നാണ് റിപ്പോർട്ട്.

രോഗം സ്ഥിരീകരിച്ച വ്യക്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രോഗബാധിതൻ താമസിക്കുന്നതിന് സമീപ പ്രദേശങ്ങളിൽ കോഴികളെ വളർത്തുന്ന ഫാമുകൾ ഉണ്ടായിരുന്നതായി സിസിടിവി എന്ന ചൈനീസ് മാധ്യമം റിപ്പോർട്ട് ചെയ്തു.രോഗബാധ വല്ലപ്പോഴും സംഭവിക്കുന്നതാണെന്നും പകർച്ചവ്യാധിക്കുള്ള സാധ്യത വളരെ കുറവാണെന്നുമാണ് വിദഗ്ധർ കരുതുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ചൈനയില്‍ പക്ഷിപ്പനി വൈറസിന്റെ പല വകഭേദങ്ങളുണ്ട്. ഇവയില്‍ ചിലത് ഇടയ്ക്കിടെ ആളുകളെ ബാധിക്കുന്നു. കോഴി ഉള്‍പ്പെടെയുള്ള പക്ഷി വളർത്തൽ മേഖലയില്‍ ജോലി ചെയ്യുന്നവരെയാണ് ഇവ സാധാരണയായി ബാധിക്കാറുള്ളത്. കഴിഞ്ഞ മേയ് 28ന് ചൈനയിൽ ഒരാൾക്ക് എച്ച് 10 എന്‍ 3 പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *