വടകര എംഎൽഎ കെ.കെ. രമയ്ക്കെതിരായ എം.എം. മണിയുടെ ‘വിധവ’ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ സഭയിൽ പ്രതിപക്ഷ ബഹളവും പ്രതിഷേധവും.സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എം.എം. മണി, പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ആവശ്യപ്പെട്ടു. ചോദ്യോത്തരവേളയില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ പ്ലക്കാര്‍ഡുകളുമായി സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. ചോദ്യോത്തരവേളയിൽ തന്നെ പ്രതിഷേധം ശക്തമാക്കി. കോടതി വിധിയല്ല ടിപി ചന്ദ്രശേഖരന്റെ വധത്തിലേക്ക് നയിച്ചതെന്നും പാർട്ടി കോടതിയാണെന്നും പ്രതിപക്ഷ നേതാവ് ആവർത്തിച്ച് പറഞ്ഞു.നിയമസഭയില്‍ പ്ലക്കാര്‍ഡുമായാണ് പ്രതിപക്ഷ അംഗങ്ങള്‍ എത്തിയത്. മണിയുടെ പരാമര്‍ശം മുഖ്യമന്ത്രി ന്യായീകരിച്ചത് ക്രൂരമെന്ന് വിഡി സതീശന് പറഞ്ഞു. കൊന്നിട്ടും പകതീരാതെ നില്‍ക്കുകയാണ് ഇവരുടെ മനസ്. ടിപി ചന്ദ്രശേഖരനെ 51വെട്ട് വെട്ടിക്കൊന്നിട്ടും അദ്ദേഹത്തിന്റെ വിധവയായ കെകെ രമയെ പുറകെ നടന്ന് വേട്ടയാടുകയാണ് സിപിഎം. അവര്‍ വിധവയായത് അവരുടെ വിധികൊണ്ടാണ് എന്നാണ് പറയുന്നത്. എന്ത് വിധിയിലാണ് ഇവര്‍ വിശ്വസിക്കുന്നത്. ഇത് വിധിയാണ്. പാര്‍ട്ടികോടതി നടപ്പാക്കിയ വിധിയാണെന്ന് സതീശന് പറഞ്ഞു.അതേസമയം, സിപിഎമ്മിനും ഇടതുപക്ഷത്തിനും ചന്ദ്രശേഖരന് വധത്തില്‍ ഉത്തരവാദിത്വമില്ലെന്നാണ് എംഎം മണി പറഞ്ഞതെന്ന് പി രാജീവ് ന്യായീകരിച്ചു.ചോദ്യോത്തരവേളയുമായി മുന്നോട്ടുപോകാന്‍ സഹകരിക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം സമ്മതിച്ചില്ല. സഹകരിക്കണം എന്ന് സ്പീക്കർ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. പ്രതിപക്ഷം തയ്യാറായില്ല. ദലീമ ജോജോയെ സ്പീക്കർ ചോദ്യം ഉന്നയിക്കാൻ ക്ഷണിച്ചു. ചോദ്യം ചോദിച്ചെങ്കിലും മറുപടി പറയാൻ മന്ത്രി എംവി ഗോവിന്ദന് സാധിച്ചില്ല. ഇതോടെ സ്പീക്കർ ചോദ്യോത്തര വേള റദ്ദാക്കി. പിന്നാലെ ഇന്നത്തെ നടപടികൾ റദ്ദാക്കി സഭ പിരിഞ്ഞു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
