കോഴിക്കോട്:ആംബുലൻസ് മേഖലയിലെ തൊഴിലാളികൾ നേരിടുന്ന പ്രയാസങ്ങൾക്ക് പരിഹാരം കാണണം,ഈ മേഖലയിലെ തൊഴിലാളികളോട് സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് കോഴിക്കോട് ജില്ല ആംബുലൻസ് വർക്കേഴ്സ് യൂണിയൻ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് ആഷിക് ചെലവൂർ സംസാരിച്ചു. നിലവിലെ സാഹചര്യങ്ങൾ വച്ച് നോക്കുമ്പോൾ രാപ്പകൽ വ്യത്യാസമില്ലാതെ മറ്റുള്ളവരുടെ ജീവന് വേണ്ടി സ്വന്തത്തെ പോലും മറന്നു വളയം പിടിക്കുന്നവരാണ് ആംബുലൻസ് ഡ്രൈവർമാർ.അവരെ മാറ്റി നിർത്തി ഒരു സർക്കാർ സംവിധാനത്തിന് മുന്നോട്ടുപോകാൻ കഴിയില്ല.കഴിഞ്ഞ നിപ്പയും കൊറോണയും മഹാമാരിയും കോഴിക്കോട് എയർപോർട്ടിലെ വിമാന അപകടത്തിലും എല്ലാം അവരുടെ സാന്നിധ്യം നാം കണ്ടതാണ്.അവരുടെ ഇച്ഛാശക്തി കൊണ്ട് നിർദ്ധരരും നിലാരംബരുമായ അനേകം രോഗികൾക്ക് അവർ താങ്ങും തണലും ആകുന്നുണ്ട്.അവരെ അവഗണിക്കുന്നവരോട് അവരുടെ അവകാശ സംരക്ഷണ പോരാട്ടങ്ങൾക്ക് എന്നും STU മുമ്പിൽ ഉണ്ടാവുമെന്ന് ഈ ജനറൽബോഡി നിങ്ങൾക്ക് ഉറപ്പുതരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. U A ഗഫൂർ( പ്രസിഡണ്ട് ആംബുലൻസ് വർക്കേഴ്സ് യൂണിയൻSTU) അധ്യക്ഷൻ വഹിച്ച യോഗത്തിൽ സഹീർ പള്ളിത്താഴം,( കോഡിനേറ്റർ ആംബുലൻസ് വർക്കേഴ്സ് യൂണിയൻ STU) ഹബീബ് പുല്ലാളൂർ,ജലീൽ പുനത്ത്, സക്കരിയ പയ്യോളി ,റിയാസ് കുന്നമംഗലം, പ്രമോദ് പുണ്യ, ശിഹാബ് കൈതപ്പൊയിൽ, നിസാർ നെല്ലാങ്കണ്ടി , തുടങ്ങിയവർ ആശംസ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.ഒരു കുടുംബത്തിന്റെയും ഒരു നാടിന്റെയും താങ്ങും തണലും ആയിരുന്നു ഞങ്ങളുടെ സഹപ്രവർത്തകൻ ഞങ്ങളിൽ നിന്നും മരണപ്പെട്ടുപോയ നാസറിന്റെ കുടുംബത്തിലുള്ള സഹായ വിതരണവും ആഷിക് ചെലവൂർ നിർവഹിച്ചു. ഫൈസൽ തലയാട് ( സെക്രട്ടറി ആംബുലൻസ് വർക്കേഴ്സ് യൂണിയൻ STU) സ്വാഗതവും ബഷീർ ഈങ്ങാപ്പുഴ ( ട്രഷറർ ആംബുലൻസ് വർക്കേഴ്സ് യൂണിയൻ STU) നന്ദിയും പറഞ്ഞു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020