സഹയാത്രികന്റെ മൊബൈലിൽ വന്ന സംശയകരമായ സന്ദേശത്തെത്തുടർന്ന് മംഗളൂരു – മുംബൈ വിമാനം ആറു മണിക്കൂർ വൈകി.ഞായറാഴ്ച മംഗളൂരു വിമാനത്താവളത്തില്‍ വെച്ചാണ് സംഭവം നടന്നത്. ഞായർ രാത്രി മുംബൈയിൽനിന്നു മംഗളൂരുവിലേക്കു പറക്കാനൊരുങ്ങിയ ഇൻഡിഗോ വിമാനത്തിലാണു നാടകീയ സംഭവങ്ങൾ.സഹയാത്രികന്റെ മൊബൈലിൽ വന്ന സന്ദേശത്തെക്കുറിച്ചുള്ള യുവതിയുടെ പരാതിയാണു വിമാനം വൈകാൻ ഇടയാക്കിയത്. മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകേണ്ടിയിരുന്ന തന്റെ വനിതാ സുഹൃത്തുമായി തിരക്കിട്ട വാട്‌സാപ്പ് ചാറ്റിങിലായിരുന്നു യുവാവ്. ചാറ്റിങ്ങിനിടെ യുവതി നിങ്ങളൊരു ‘ബോംബര്‍ ആണ്’ എന്ന് വനിതാ സുഹൃത്ത് യുവാവിന്റെ ഫോണിലേക്ക് സന്ദേശം അയച്ചിരുന്നതായി അധികൃതരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഈ സന്ദേശം യുവാവിന്റെ അടുത്തിരുന്ന വനിതാ യാത്രിക കാണാനിടയായി.പരിഭ്രാന്തിയിലായ യാത്രക്കാരി ക്യാബിന്‍ ക്രൂവിനോട് പോലും കാര്യം പറയാതെ നേരിട്ട് പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.
പിന്നാലെ ലഗേജ് വീണ്ടും പരിശോധിച്ചു.അട്ടിമറി ശ്രമങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പറക്കാൻ അനുമതി ലഭിച്ചത്. ടേക്ക് ഓഫിനായി തയാറായിരുന്ന വിമാനം ഇതേത്തുടർന്ന് ബേയിലേക്കു തിരികെക്കൊണ്ടുവന്നായിരുന്നു പരിശോധന.
സുരക്ഷയെക്കുറിച്ച് സുഹൃത്തുക്കൾ തമ്മിലുള്ള സൗഹൃദ ചാറ്റിങ് ആയിരുന്നുവെന്ന് സിറ്റി പൊലീസ് കമ്മിഷണർ ശശികുമാർ വ്യക്തമാക്കി.എന്നാൽ ചോദ്യംചെയ്യൽ മണിക്കൂറുകൾ നീണ്ടതോടെ ഇയാൾക്ക് വിമാനത്തിൽ യാത്ര ചെയ്യാനായില്ല. പെൺസുഹൃത്തിനും വിമാനത്തിൽ കയറാനായില്ല. തുടർന്ന് വൈകിട്ട് അഞ്ചു മണിയോടെ യാത്രക്കാരായ 185 പേരെയും വിമാനത്തിൽ പ്രവേശിക്കാൻ അനുവദിച്ചു. പിന്നീടാണ് വിമാനം മംഗളൂരുവിലേക്കു പുറപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *