കോണ്‍ഗ്രസ് വിട്ട് പോയവരെ ന്യായീകരിക്കുന്നില്ല. എന്നാല്‍ നേതാക്കള്‍ വിട്ടുപോയതിന്റെ സാഹചര്യത്തെ കുറിച്ച് ആത്മപരിശോധന നടത്താന്‍ പാര്‍ട്ടി സംവിധാനം തയ്യാറാകണമെന്ന് ബെന്നി ബഹനാന്‍ എം.പി നേതൃത്വം എന്നത് ഒന്നോ രണ്ടോ വ്യക്തികളല്ലെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.
പോയതിനെയും പോയവരെയും ന്യായീകരിക്കുന്നില്ല. എന്നാല്‍ പോയത് എന്തുകൊണ്ടാണെന്ന് നേതൃത്വം ആത്മപരിശോധന നടത്തണം. ഇക്കാര്യം ഗൗരവതരമായി ചര്‍ച്ച ചെയ്യണം. പാര്‍ട്ടിയില്‍ നിന്ന് ആളുകള്‍ പോകുന്നതിനെ ഹിമാലയത്തില്‍ നിന്ന് മഞ്ഞ് കട്ട അടര്‍ന്ന് പോകുന്നതിനോടാണ് ബെന്നി ബെഹനാന്‍ ഉപമിച്ചത്. കെ. സുധാകരന്‍ സമന്വയത്തിന്റെ പാതയിലാണെന്നും പിണറായുടെ പാദം നക്കാന്‍ തയാറെന്ന് പറഞ്ഞയാളോടുപോലും ആ നിലപാടാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
