കോട്ടയം: CMRL കേസിൽ പുറത്ത് വന്ന തുക മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. ഭാവി ബിസിനസിന് വേണ്ടി എന്ന് വീണ പറഞ്ഞത് ശരിയാണ്. എന്നൽ ഇതിനുള്ള ബാക്കി തുക ഇവിടെ നിന്ന് വന്നു. സിപിഐഎം പിണറായിയേയും റിയാസിനെയും പുറത്ത് ആകണം. ഇന്നത്തെ വാർത്ത സമ്മേളനത്തിൽ കൂടുതൽ സ്വത്ത് ഉണ്ടെന്ന് ഇവർ തന്നെ അംഗീകരിച്ചു. 1 കോടി 55 ലക്ഷം അധികമായി കണ്ടെത്തി. ഇൻ വോയ്സ് ഇല്ലാതെ ലഭിച്ച പണമെങ്കിലും കള്ളപ്പണമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.
AKG അഡ്രസ് വെച്ചു നേതാക്കൾക്ക് ബിസിനസ് നടത്താൻ സാധിക്കുമോ. പിണറായി മുഖ്യമന്ത്രിയുടെ കോഡ് ഓഫ് കണ്ടക്ട് പാലിച്ചില്ല. മകൾക്ക് പങ്കുള്ള കമ്പനിയുമായി കരാർ ഏർപ്പെടാൻ സാധിക്കുമോ. പ്രകടമായി ഒരു കമ്പനിക്ക് വേണ്ടി അന്നത്തെ മുഖ്യമന്ത്രി നിന്ന് കൊടുത്തു. ഇന്ന് പുറത്ത് വന്ന ഇഡിയുടെ കത്തിൽ മുസ്ലിം ലീഗ് നേതാക്കളും ഉണ്ട്. അത് കൊണ്ടാണ് സര്ക്കാർ കേസ് എടുക്കാൻ തയ്യാറാകാത്തത്. കൊള്ളയ്ക്ക് കൂട്ടുനിന്നു കൊടുക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
പിണറായി ആയുള്ള സതീശൻ്റെ ബന്ധം മാത്രം അല്ല. മുസ്ലിം ലീഗ് നേതാക്കളുടെ പേരുകൾ ഉള്ളത് കൊണ്ടാണ്. മലബാർ ഒരു സമാന്തര ഇക്കോണമി ഉണ്ടാക്കാൻ ശ്രമം. അതിൽ മുഹമ്മദ് റിയാസ് അടക്കം ഉള്ളവർക്ക് പങ്ക്. SFIO അന്വേഷണം പ്രഖ്യാപിച്ചപ്പോൾ വിറളി പൂണ്ടാണ് പണം വിദേശത്തേക്ക് കടത്തിയത്. ഡയറ്റിയിലെ കുറിപ്പുകൾ എല്ലാം SFIO അന്വേഷണത്തിന് ശേഷമാണ് കണ്ടെത്തിയത്. സമാന്തര ഇക്കോണമി നടത്തുന്നത് മുസ്ലിം ലീഗ്. ഇത് തൊടാൻ മുഖ്യമന്ത്രിക്ക് സാധിക്കില്ലെന്നും ഷോൺ ജോർജ് വിമർശിച്ചു.
