കണ്ണൂര്‍: പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. കൂടുതല്‍ പ്രതിഷേധപരിപാടികള്‍ ഉണ്ടായേക്കാമെന്നാണ് പൊലീസ് വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ കനത്ത സുരക്ഷയാണ് ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

യുവമോര്‍ച്ചയുടെ പ്രതിഷേധമാണ് ആദ്യമുണ്ടായത്. ബാരിക്കേടുകള്‍ മറികടന്ന യുവമോര്‍ച്ചാ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയത് നീക്കി. തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ അരങ്ങേറിയത്. കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ജില്ലാ കലക്ടര്‍ക്കെതിരെയും പ്രതിഷേധം അരങ്ങേറി.

ഇന്ന് രാവിലെയാണ് എഡിഎം നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. പരിയാരം മെഡിക്കല്‍ കോളേജിലായിരിക്കും പോസ്റ്റുമോര്‍ട്ടം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *