തൂണേരി ഷിബിന്‍ വധക്കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. 7 പ്രതികള്‍ക്കുള്ള ശിക്ഷയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി പറഞ്ഞത്. നാലാം പ്രതിക്ക് വൈദ്യസഹായം ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന് വിധി. പ്രതികള്‍ക്ക് ഓരോ ലക്ഷം രൂപ വീതം പിഴ. 5 ലക്ഷം രൂപ കൊല്ലപ്പെട്ട ഷിബിന്റെ പിതാവിന് നല്‍കണമെന്ന് ഹൈക്കോടതി വിധി. ഇസ്മയില്‍ , തെയ്യമ്പാടി മുനീര്‍, സിദ്ധീഖ്, മുഹമ്മദ് അനീസ്, ഷുഹൈബ്, ജസീം, അബ്ദുല്‍ സമദ് എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ.
മതസ്പര്‍ദ്ദയാണ് കൊലപാതകത്തിന് കാരണമെന്നും പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും പ്രൊസിക്യൂഷന്‍ ഹൈക്കോടതിയില്‍ വാദിച്ചു. കടുത്ത ശിക്ഷ പ്രതികള്‍ക്ക് നല്‍കണമെന്നും പ്രൊസിക്യൂഷന്‍ ഹൈക്കോടതിയില്‍ വാദിച്ചിരുന്നു. വിചാരണക്കോടതി വെറുതെവിട്ട എട്ടു പ്രതികള്‍ കുറ്റക്കാരെന്ന് ഹൈക്കോടതി കഴിഞ്ഞയാഴ്ച്ച വിധിച്ചിരുന്നു. കേസിലെ ഒന്നു മുതല്‍ ആറുവരെ പ്രതികളും 15, 16 പ്രതികളുമാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
2015 ജനുവരി 22നാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന ഷിബിനെ ലീഗ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. രാഷ്ട്രീയ കാരണങ്ങളാല്‍ ലീഗ് പ്രവര്‍ത്തകര്‍ സംഘംചേര്‍ന്ന് ഷിബിനെ വെട്ടിക്കൊലപ്പെടുത്തുകയും കൂടെയുണ്ടായിരുന്ന ആറ് യുവാക്കളെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്തതായാണ് കേസ്. യൂത്ത് ലീഗ് പ്രവര്‍ത്തകരായ തെയ്യമ്പാടി ഇസ്മയില്‍, സഹോദരന്‍ മുനീര്‍ എന്നിവര്‍ ഉള്‍പ്പെടെ 17 പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്.