കുന്ദമംഗലം ന്യുസ് ജനശബ്ദത്തിന്റെ ഭിന്നശേഷിക്കാരായ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങിന് മുന്നോടിയായി പുറത്തിറക്കിയ ജനശബ്ദം സ്പെഷ്യൽ എഡിഷൻ ചെയർമാൻ മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് കേരള എം പി അബ്‌ദുൾ ഗഫൂർ,കോഴിക്കോട് ബാറിലെ പ്രമുഖ അഭിഭാഷകനായ എ ബഷീറിന് കൈമാറി കൊണ്ട് ഉദ്ഘടനം ചെയ്തു.മൂഴിക്കൽ വെച്ച് നടന്ന ചടങ്ങിൽ കളരിപ്പയറ്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അരീക്കൽ മൂസ ഹാജി അധ്യക്ഷത വഹിച്ചു., ജനശബ്ദം ന്യുസ് ,കുന്ദമംഗലം ന്യുസ് ഡോട്ട് കോം ചീഫ് എഡിറ്റർ എം സിബഗത്തുള്ള സ്വാഗതം പറഞ്ഞു.കൗൺസിലർ എം പി അബ്‌ദുൾ ഹമീദ്, അലവി മൂഴിക്കൽ ,അരിയിൽ നാസർ ,ഇബ്രാഹിം മൂഴിക്കൽ ,കുഞ്ഞായിൻ മൂഴിക്കൽ , തുടങ്ങിയവർ സന്നിഹിതരായി.
അതേസമയം ഭിന്നശേഷിക്കാരനായ ചെമ്മലത്തൂർ സ്വദേശി എടക്കുനി പ്രേമരാജന് മുച്ചക്ര വാഹനം നൽകൽ ചടങ്ങും ഭിന്നശേഷിക്കാരായ പ്രതിഭകളെ ആദരിക്കൽ ചടങ്ങും കുന്ദമംഗലം മർകസിന് സമീപത്തുള്ള അജ്‌വ ഹോട്ടലിൽ വെച്ച് ഇന്ന് വൈകീട്ട് നാല് മണിക്ക് കുന്ദമംഗലം നിയോജക മണ്ഡലം എം എൽ എ അഡ്വ. പി ടി എ റഹീം നിർവഹിക്കുന്നു.ചാരിറ്റി പ്രവർത്തകനും പ്രവാസി മലയാളിയുമായ കാസിനോ മുസ്തഫ ഹാജിയെ ചടങ്ങിൽ വെച്ച് ആദരിക്കും.ചെമ്മലത്തൂർ സ്വദേശി എടക്കുനി പ്രേമരാജന് മുച്ചക്ര വാഹനം സ്പോൺസർ ചെയ്തത് കാസിനോ മുസ്തഫ ഹാജിയാണ്.ചടങ്ങിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി അധ്യക്ഷത വഹിക്കും