മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതം. സമാധാനത്തിന് പകരമായി ഭൂമി നൽകാനാവില്ല. മുസ്ലിം കോർഡിനേഷൻ കമ്മിറ്റി ഭൂമി നിലവിലെ ഉടമകൾക്ക് നൽകണമെന്ന് പറഞ്ഞത് ആശങ്ക ഉണ്ടാക്കുന്നതാണെന്നും സുപ്രഭാതത്തിൽ വന്ന ലേഖനത്തിൽ പറയുന്നു. സുന്നി നേതാവ് മുസ്തഫ മുണ്ടുപാറയാണ് ലേഖനം എഴുതിയിരിക്കുന്നത്. മുനമ്പം വിഷയത്തിൽ ഫാറൂഖ് കോളജ് മാനേജ്മെൻറ് സ്വീകരിക്കുന്ന സമീപനം തെറ്റാണെന്നും മുസ്തഫ മുണ്ടുപാറ എഴുതിയ ലേഖനത്തിൽ പറയുന്നുണ്ട്. മറ്റു വഖഫ് ഭൂമികളും അന്യാധീനപ്പെടാൻ മുനമ്പം വിഷയത്തിലെ നിലപാട് കാരണമാകുമെന്നും മുസ്തഫ മുണ്ടുപാറയുടെ ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *