കരിങ്കൊടി പ്രതിഷേധം സര്‍ക്കാര്‍ ചോദിച്ച് വാങ്ങുന്നതാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. പ്രതിപക്ഷ നേതാവിന്റെ അഭിപ്രായത്തെ മാനിക്കുമ്പോഴും തെരുവിലെ സമരത്തില്‍ നിന്ന് സംഘടന പിന്നോട്ടു പോകില്ലെന്നും രാഹുല്‍ പറഞ്ഞു. നാലു മാസത്തെ സമര പരിപാടികള്‍ക്ക് രൂപം നല്കാന് യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃയോഗം തിരുവനന്തപുരത്ത് തുടങ്ങി.പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ ആദ്യ സ്റ്റേറ്റ് സെന്‍ട്രല്‍ എക്സിക്യൂട്ടീവിനാണ് തിരുവനന്തപുരം നെയ്യാറില്‍ തുടക്കമായത്. ലോക്സഭാ തെരഞ്ഞെടുപ്പ് വരെയുള്ള സമര പരിപാടികള്‍ക്ക് രൂപം നല്‍കലാണ് പ്രധാന അജണ്ട. അക്രമ സമരങ്ങള്‍ വേണ്ടതില്ലെന്ന പ്രതിപക്ഷ നേതാവിന്റെ വാക്കുകളെ മാനിച്ചുകൊണ്ടു തന്നെ ശക്തമായ സമരം തെരുവിലുണ്ടാകുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പറയുന്നു.വ്യാജ ഐഡി കാര്‍ഡ് കേസോ വിവാദമോ സംഘടനയെ ബാധിച്ചിട്ടില്ലെന്നും ഉത്തരവാദിത്തങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന കമ്മിറ്റിയാകും പ്രവര്‍ത്തിക്കുകയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ജംബോ കമ്മിറ്റിയായതിനാല്‍ പുതിയ സംസ്ഥാന കമ്മിറ്റിയിലെ ഭാരവാഹികളെല്ലാം സ്വയം പരിചയപ്പെടുത്തിയ ശേഷമാണ് രണ്ടു ദിവസത്തെ നേതൃയോഗം തുടങ്ങിയത്.
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021