ഇരുമുടിക്കെട്ടുമായി ശബരിമലയിൽ ദർശനം നടത്തി ചാണ്ടി ഉമ്മൻ. ഇത് രണ്ടാം തവണയാണ് താൻ മല കയറുന്നതെന്ന് ശബരിമല ദർശനത്തിനുശേഷം ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു. പമ്പയില്‍ നിന്ന് കെട്ടുനിറച്ചാണ് മലകയറിയത്.അയ്യന്റെ സന്നിധിയിൽ എത്തിയശേഷം മാളികപ്പുറത്തും ദർശനം നടത്തി.കഴിഞ്ഞ പ്രാവശ്യം മല കയറിയപ്പോള്‍ ആരും അറിഞ്ഞില്ല. ഇപ്രാവശ്യവും ആരും അറിയരുത് എന്നാണ് ആഗ്രഹിച്ചതെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേർത്തു.
2022ൽ ആണ് ചാണ്ടി ഉമ്മൻ ആദ്യമായി അയ്യപ്പസന്നിധിയിൽ എത്തുന്നത്.കഴിഞ്ഞ തവണ പറ്റിയില്ല അതുകൊണ്ട് ഇത്തവണ വൃശ്ചികം ഒന്നിനുതന്നെ ചാണ്ടി ഉമ്മൻ മാലയിട്ടു വ്രതം തുടങ്ങി.വയനാട് ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കുമാർ, ആലപ്പുഴ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഗംഗാശങ്കർ എന്നിവർക്ക് ഒപ്പമാണ് അദ്ദേഹം മല കയറിയത്. അയ്യപ്പനോട് എന്താണ് പ്രാർത്ഥിച്ചതെന്ന ചോദ്യത്തിന് അത് വെളിപ്പെടുത്തില്ലെന്നാണ് അദ്ദേഹം മറുപടി നൽകിയത് കാരണം എന്ത് പറഞ്ഞാലും മാധ്യമ പ്രവര്‍ത്തകര്‍ അത് വളച്ചൊടിക്കുമെന്നും അതിനാൽ വെളിപ്പെടുത്തില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.കഴിഞ്ഞ പ്രാവശ്യം മലകയറാന്‍ രണ്ടര മണിക്കൂര്‍ എടുത്തു അത് അപേക്ഷിച്ച് ഇക്കുറി അത്രയും സമയം എടുത്തില്ലെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേർത്തു.
കൂടുതൽ ഒന്നും പറയുന്നില്ല. സങ്കടമോചകനല്ലേ…അയ്യപ്പ സ്വാമി . എല്ലാം അയ്യപ്പ സ്വാമിയുടെ സന്നിധിയിലാ- ചാണ്ടി ഉമ്മൻ പറഞ്ഞു. ശബരിമലയിലെ സൗകര്യങ്ങളേപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് അത് ഭക്തരാണ് പറയേണ്ടതെന്നും അവർ അതിന് ഉത്തരം നൽകട്ടേയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.