ജില്ലയിൽ 1643 പേർ‍ക്ക് കോവിഡ്

രോഗമുക്തി 415 , ടി.പി.ആര്‍: 30.65 ശതമാനം

ജില്ലയില്‍ ഇന്ന് 1,643 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 1,616 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 11 പേർക്കും സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 11 പേർക്കും 5 ആരോഗ്യ പ്രവർത്തകർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 5,500 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 415 പേര്‍ കൂടി രോഗമുക്തി നേടി. 30.65 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 10,529 പേരാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 1,782 പേർ ഉൾപ്പടെ 22,874 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 12,08,700 പേർ നിരീക്ഷണം പൂർത്തിയാക്കി. 4,543 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

സ്ഥിതി വിവരം ചുരുക്കത്തിൽ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളളവർ – 10,529

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ – 104

സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 50
ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 3

സ്വകാര്യ ആശുപത്രികള്‍ – 252

പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ – 0

വീടുകളില്‍ ചികിത്സയിലുളളവര്‍ – 8,477

Leave a Reply

Your email address will not be published. Required fields are marked *