ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിൽ ഒന്നാണ് ബംഗളൂരു. ദിനംപ്രതിയെന്നോണം ബംഗളൂരുവിലെ തിരക്കുകളെ കുറിച്ചും അവിടുത്തെ ഗതാഗതക്കുരുക്കിനെ കുറിച്ചുമൊക്കെയുള്ള വാർത്തകൾ വരാറുണ്ട്. ‘പീക്ക് ബംഗളൂരു’ എന്ന വാക്ക് തന്നെ അങ്ങനെ ഉണ്ടായതാണ്. ഏതായാലും ഇന്ത്യയിലെ ‘ഐ ടി കാപ്പിറ്റൽ’ എന്നും വിളിക്കപ്പെടുന്ന ബംഗളൂരുവിൽ നിന്നുള്ള മറ്റൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.വെറും 11 സെക്കന്റ് മാത്രമുള്ള ക്ലിപ്പ് എക്സിൽ ഷെയർ ചെയ്തിരിക്കുന്നത് KP എന്ന യൂസറാണ്. ഈ വീഡിയോയിൽ സിനിമാ തിയറ്ററിൽ ഒരാൾ ഇരിക്കുന്നത് കാണാം. അയാളുടെ കയ്യിൽ ലാപ്‍ടോപ്പുമുണ്ട്. അതിൽ വർക്ക് ചെയ്യുകയാണ് ഇയാൾ. സ്വാഗത് ഒനിക്സ് തിയേറ്ററിൽ നിന്നാണത്രെ വീഡിയോ പകർത്തിയിരിക്കുന്നത്. അതിരാവിലെയുള്ള ഷോയുടെ സമയത്താണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത് എന്നും കാപ്ഷനിൽ പറയുന്നുണ്ട്. കമന്റിൽ നാല് മണിയുടെ ഷോ ആയിരുന്നു എന്നും വ്യക്തമാക്കുന്നുണ്ട്. ഷെയർ ചെയ്ത സമയം മുതൽ നിരവധിപ്പേരാണ് വീഡിയോ കണ്ടിരിക്കുന്നതും അതിന് കമന്റുകളുമായി എത്തിയിരിക്കുന്നതും. ‘ബംഗളൂരുവിൽ ഇഷ്ടം പോലെ പാർക്കുകളും ഗാർഡനുകളും ഉണ്ട്. അവിടെയെങ്ങാനും പോയിരുന്നു എങ്കിൽ സമാധാനത്തോടെ ജോലി ചെയ്യാമല്ലോ? പിന്നെന്തിനാണ് ഈ ആളുകൾ കൂട്ടമായി എത്തി ആസ്വദിക്കുന്ന സിനിമാ തിയറ്ററിൽ വന്നിരുന്ന് ജോലി ചെയ്യുന്നത്’ എന്നായിരുന്നു ഒരാളുടെ സംശയം.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020
