ബെംഗളുരു: ഐ.എസ്.ആര്‍.ഒയുടെ അഭിമാന ദൗത്യമായ ‘സ്‌പേഡെക്‌സ്’ സ്‌പേസ് ഡോക്കിങ് വിജയം. രണ്ട് കൃത്രിമ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് സംയോജിപ്പിക്കുന്ന ദൗത്യമാണ് പൂര്‍ത്തിയാക്കിയത്. ഈ സാങ്കേതികവിദ്യ കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് മാത്രമാണ് ഇതുവരെ ഡോക്കിങ് സാങ്കേതികവിദ്യ സ്വന്തമായുണ്ടായിരുന്നത്.

സ്പാഡെക്സ് ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്ത് രണ്ട് ഉപഗ്രഹങ്ങള്‍ ഡോക്ക് ചെയ്യാനുള്ള ഐഎസ്ആര്‍ഒയുടെ നാലാമത്തെ ശ്രമമാണ് വിജയിച്ചത്. ഡോക്കിങ് വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു. ഡോക്കിങ് പൂര്‍ത്തിയായതിന് പിന്നാലെ ശാസ്ത്രജ്ഞരുടെ ടീം വിശദമായ ഡാറ്റ വിശകലനം നടത്തുകയാണ്. ഡാറ്റ അവലോകനം പൂര്‍ത്തിയാക്കിയ ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *