ഒരു ഇടവേളക്കു ശേഷം സംസ്ഥാനത്ത് സ്വർണ വില ഉയർന്നു.പവന് 400 രൂപയാണ് ഇന്ന് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ വിപണിയിൽ സ്വർണവില 59,000  കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 59,120 രൂപയാണ്..ജനുവരി ഒന്ന് മുതൽ സ്വർണവില കുത്തനെ ഉയർന്നിരുന്നു. 57,200  രൂപയായിരുന്നു 2025 ലെ ആദ്യ ദിനത്തിലെ സ്വർണവില. ഇപ്പോൾ അത് ഉയർന്ന് റെക്കോർഡ് നിരക്കിനടുത്തേക്ക് എത്താറായി. 2024 ഒക്ടോബറിൽ ആണ് മുൻപ് സ്വർണവില റെക്കോർഡിട്ടത്. പവന് 59,640 രൂപയായിരുന്നു അന്ന് വില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7,390 രൂപയാണ്. ഒരു ഗ്രാം 18  കാരറ്റ് സ്വർണത്തിന്റെ വിപണി വില 6090 രൂപയാണ്. വെള്ളിയുടെ വിലയും കൂടി. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 99 രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *