കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ തൊഴിലുറപ്പ് പ്രവർത്തിക്കിടെ വീണ് പരിക്ക് പറ്റി ചികിത്സയിൽ കഴിയുന്ന എൻ ആർ ജി വർക്കേഴ്സ് യൂണിയൻ മെമ്പറും തൊഴിലുറപ്പ് തൊഴിലാളിയുമായ തട്ടാരക്കൽ അജിതയ്ക്ക് എൻ ആർ ജി വർക്കേഴ്സ് യൂണിയൻ കുന്ദമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളിൽ നിന്നും പിരിച്ച പതിനായിരം രൂപ യൂണിയൻ ഏരിയ സെക്രട്ടറി സുഭാഷിണി കൈമാറി.എന്നാൽ ഈ തുക സ്വീകരിച്ച അജിത അത് അതി തീവ്ര പരിചരണത്തിൽ കഴിയുന്ന പന്തീർപാടം നൊച്ചിപൊയിൽ പരപ്പിൽ വേലായുധൻ മാസ്റ്ററുടെ ചികിത്സാ സഹായ ഫണ്ടിലേക്ക് സംഭാവന ചെയ്തു.ബ്രൈറ്റ് കോളേജിൽ അധ്യാപകനായിരുന്നു വേലായുധൻ മാസ്റ്റർ.ക്യാൻസർ രോഗബാധിതനായി ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *