കേരള സർവകലാശാല കലോത്സവ വിവാദത്തിനെ തുടർന്ന് വിധികർത്താവായിരുന്ന പിഎൻ ഷാജി ആത്മഹത്യ ചെയ്ത് സംഭവം അന്വേഷിക്കാൻ കണ്ണൂരിൽ നിന്ന് അന്വേഷണ സംഘം തിരുവനന്തപുരത്തെത്തി. സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് പ്രിൻസിപ്പലിന് അന്വേഷണ സംഘം കത്ത് നൽകി. പിഎന്‍ ഷാജിയെയും നൃത്ത പരിശീലകരെയും മര്‍ദിച്ചെന്ന പരാതിയിലാണ് അന്വേഷണം.ഷാജിയെ കണ്ണൂരിലെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. താൻ പണം വാങ്ങിയില്ലെന്നും നിരപരാധി ആണെന്നും എഴുതിവച്ച ശേഷമായിരുന്നു ഷാജിയുടെ ആത്മഹത്യ. പൊലീസ് ചോദ്യം ചെയ്യാനിരിക്കെയാണ് ആത്മഹത്യ ചെയ്തത്. തുടർച്ചയായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വൈസ് ചാൻസലുടെ നിർദേശപ്രകാരമാണ് കേരള സർവകലാശാല കലോത്സവം നിർത്തിവെച്ചിരുന്നു. കലോത്സവം പൂർത്തീകരിക്കാൻ സർവകലാശാല ആസ്ഥാനത്ത് ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചിട്ടുണ്ട്.കേരള സർവകലാശാല കോഴ വിവാദത്തിന് പിന്നിൽ മുൻ എസ്എഫ്‌ഐ നേതാവെന്ന് ആരോപണം ഉയർന്നു. വിധികർത്താക്കളെ സ്വാധീനിക്കാൻ എസ്എഫ്‌ഐ മുൻ ജില്ലാ കമ്മിറ്റി അംഗം ശ്രമിച്ചെന്നാണ് ആരോപണം. കൂട്ടുനിന്നാൽ അഞ്ചു ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗത്തിന്റേതാണ് പരാതി.

Leave a Reply

Your email address will not be published. Required fields are marked *