കൊച്ചി: കൊച്ചിയില്‍ ഇന്നലെ രാത്രി പൊലീസ് നടത്തിയ പരിശോധനയില്‍ ലഹരി മരുന്നുമായി 30 പേര്‍ പിടിയിലായി. 25 ഗ്രാം എംഡിഎംഎ പിടികൂടി. ഡാന്‍സാഫ്, സ്പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് എന്നിവയാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. പരിശോധന പുലര്‍ച്ചെ നാലു വരെ നീണ്ടു നിന്നു.

വന്‍തോതില്‍ ലഹരിമരുന്നുമായി എത്തിയ രണ്ടുപേരെ പൊലീസ് പിടികൂടി. വയനാട് സ്വദേശി മുഹമ്മദ് സനൂബ് എറണാകുളം നോര്‍ത്തില്‍ പിടിയിലായി. 12 ഗ്രാം എംഡിഎംഎയാണ് പൊലീസിലെ ഡാന്‍സാഫ് സംഘം പിടിച്ചെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *