പാലക്കാട് ആർഎസ്എസ് നേതാവിനെ വെട്ടേറ്റു. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനാണ് വെട്ടേറ്റത്. പാലക്കാട് നഗരത്തിലെ മേലാമുറിയിലാണ് സംഭവം. വെട്ടേറ്റ ശ്രീനിവാസനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ ഇയാൾ ഐസിയുവിലാണ്.ഉച്ചയ്ക്ക് ഒരു മണിയോടെ കടയില്‍ കയറിയാണ് വെട്ടിയത്. കൈക്കും കാലിനും തലയുടെ ഭാഗത്തും ശ്രീനിവാസന് വെട്ടേറ്റതായാണ് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞത്. പാലക്കാട്ടെ എസ് കെ ഓട്ടോസ് എന്ന സ്ഥാപനം നടത്തുന്ന ആളാണ് ശ്രീനിവാസൻ. എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്റെ കൊലപാതകവുമായി ഇതിന് ബന്ധമുണ്ടെന്ന് പറയാനായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

അക്രമികള്‍ മൂന്ന് സ്‌കൂട്ടറുകളിലായി അഞ്ചുപേരുണ്ടായിരുന്നു. എല്ലാവരുടെ കൈയിലും വാളുകളുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *