പി എം ആര്‍ഷോയുടെ പരാതിയില്‍ മാധ്യമപ്രവര്‍ത്തക അഖില നന്ദകുമാറിനെതിരെ കേസെടുത്തതില്‍ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത മാധ്യമ വേട്ടയാണ് നടക്കുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ കേസെടുക്കുന്നത് കേട്ടുകേള്‍വി ഇല്ലാത്ത സംഭവമാണ്. മാധ്യമവേട്ടയ്ക്ക് പിന്നില്‍ മുഖ്യമന്ത്രിയും സര്‍ക്കാരുമാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

സര്‍ക്കാരിന്റെ കൊള്ളരുതായ്മകളും അഴിമതികളും പുറത്തുകൊണ്ടുവരുന്ന മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടാനുള്ള ശ്രമമാണ് നടക്കുന്നത്. മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കുന്ന നടപടികള്‍ സ്വീകരിച്ചാല്‍ അവരെങ്ങനെ ജോലി ചെയ്യും? വാര്‍ത്തകള്‍ റിപ്പോര്‍ട്ട ചെയ്യല്‍ അവരുടെ ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തം നിറവേറ്റുമ്പോള്‍ കേസെടുക്കുന്നത് തെറ്റായ സമീപനമാണ് എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *