യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും തികഞ്ഞ വിജയപ്രതിക്ഷയുണ്ടെന്നും കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എം എൽ എ . ആര്യാടൻ ഷൗക്കത്തിന്റെ ഭൂരിപക്ഷം പതിനായിരങ്ങൾ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രിയങ്ക ഗാന്ധിയുടെ നിലമ്പൂർ സന്ദർശനം ആത്മവിശ്വാസം ഇരട്ടിയാക്കി. എല്ലാ ഘടകങ്ങളും യുഡിഎഫിന് അനുകൂലവും സർക്കാരിനെതിരുമാണ്. യുഡിഎഫിന് ഒരു ആശങ്കയുമില്ല. വോട്ടെണ്ണുമ്പോൾ അത് മാധ്യമങ്ങൾക്ക് ബോധ്യപ്പെടും. പാലക്കാടിന് സമാനമായ വിജയം യുഡിഎഫിന് നിലമ്പൂര് ഉണ്ടാകും. നിലമ്പൂർ തിരഞ്ഞെടുപ്പിൽ പി.വി.അൻവർ ഒരു ഫാക്ടറല്ല.അദ്ദേഹം എന്തിനാണ് രാജിവെച്ചത് ? രാജിവെച്ചപ്പോൾ ഇനി മത്സരിക്കില്ല എന്ന് പറഞ്ഞില്ലെ? എന്തെല്ലാം നിലപാടുകളാണ് അദ്ദേഹം മാറ്റി പറയുന്നത്.ചേലക്കരയിൽ പി വി അൻവറിന്റെ സ്ഥാനാർത്ഥി മത്സരിച്ചല്ലോ ?എന്തു ചലനമാണ് ഉണ്ടാക്കിയത് ? കേരളത്തിൽ എൽഡിഎഫിനും അവരുടെ സർക്കാരിനും നിയമസഭയ്ക്ക് അകത്തും പുറത്തും എതിരായി നിൽക്കുന്ന രാഷ്ട്രീയ ശക്തി യുഡിഎഫാണ്.അത് ജനങ്ങൾക്ക് നന്നായി അറിയാമെന്നും സണ്ണി ജോസഫ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *