തിരുവനന്തപുരം: കേരള നിയമസഭാ സെക്രട്ടേറിയറ്റിലെ, കേരള ലെജിസ്നേറ്റിവ് അസംബ്ലി മിഡിയ ആന്റ് പാർലമെന്ററി സ്റ്റഡിസ് (പി.എസ്.) വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നിയമസഭാ സാമാജികർക്കായുളള ദ്വിദിന പരിശീലന പരിപാടി നാളെയും മറ്റന്നാളും(17, 18) തീയതികളിൽ നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ സംഘടിപ്പിക്കുന്നു. പരിപാടി മുഖ്യമന്ത്രി വി ഡി സതിശൻ ബുധനാഴ്ച്ച രാവിലെ 09.30-ന് ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ സ്വാഗതം ആശംസിക്കും. സ്പിക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അദ്ധ്യക്ഷനാകും.
നിയമസഭാ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യ പ്രഭാഷണം നടത്തുന്നതും വ്യവസായ വിവരസാങ്കേതിക വകുപ്പു മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, കെ രാജൻ എംഎൽഎ. എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കുന്നതുമാണ്.
