തിരുവനന്തപുരം: മന്ത്രി ഒ.ജെ. ജനീഷിന്റെ സുരക്ഷ വർധിപ്പിച്ച് പൊലീസ്. മന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടികളിലും യാത്രകളിലും അധികമായി പൊലീസിനെ വിന്യസിക്കും.

പൊതു പരിപാടികളിൽ പ്രതിഷേധത്തിന് സാധ്യതയുള്ള പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കാൻ തീരുമാനിച്ചത്. മന്ത്രിയുടെ സുരക്ഷ കണക്കിലെടുത്ത് ഓഫീസിലും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

മന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം യാത്രകളിലും പൊലീസ് സാന്നിധ്യം വർധിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *