ബിഹാറിൽ സർക്കാർ ജീവനക്കാർക്ക് പുനർവിവാഹം ചെയ്യണമെങ്കിൽ മുൻകൂർ അനുമതി വാങ്ങണം. ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. സർക്കാർ ജീവനക്കാരോട് അവരുടെ മാരിറ്റൽ സ്‌റ്റേറ്റസ് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ബിഹാർ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. അനുമതി ലഭിച്ച ശേഷം മാത്രമേ രണ്ടാം വിവാഹം പാടുള്ളുവെന്നും സർക്കാർ പുറത്തിറക്കിയ നോട്ടിഫിക്കേഷനിൽ പറയുന്നു.ആദ്യ വിവാഹം നിയമപരമായി വേര്‍പ്പെടുത്തിയിരിക്കണം. ഇതിന്റെ രേഖ ഹാജരാക്കിയാല്‍ മാത്രമേ പുനര്‍വിവാഹത്തിന് അനുമതി ലഭിക്കുകയുള്ളൂ. അപേക്ഷ സമര്‍പ്പിച്ച ആളിന്റെ മുന്‍ പങ്കാളി എന്തെങ്കിലും എതിര്‍പ്പ് ഉന്നയിച്ചാല്‍ പുനര്‍വിവാഹത്തിന് അനുമതി ലഭിക്കില്ല. അനുമതി നേടാതെ പുനര്‍വിവാഹം കഴിക്കുകയാണെങ്കില്‍ സര്‍വീസിലിരിക്കെ ഈ വ്യക്തി മരണപ്പെട്ടാല്‍ രണ്ടാം ഭാര്യ/ഭര്‍ത്താവ് അവരുടെ കുട്ടികള്‍ക്ക് ആശ്രിത നിയമനം ലഭിക്കുകയില്ല.പൊതുഭരണ വിഭാഗം ഇത് സംബന്ധിച്ച ഉത്തരവ് ഡിവിഷ്ണൽ കമ്മീഷ്ണർമാർ, ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റുമാർ, സബ് ഡിവിഷ്ണൽ മജിസ്‌ട്രേറ്റുമാർ, ഡിജിപി, ജയിൽ ഡിജിപി തുടങ്ങിയ മേധാവികൾക്ക് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *