രോഗാതുരമായ അവസ്ഥ ഇല്ലാത്ത ആരോഗ്യകേരളത്തെ വാര്‍ത്തെടുക്കാന്‍ എന്റെ ആരോഗ്യം എന്റെ ഉത്തരവാദിത്വം എന്ന ആശയത്തിലൂടെ സാധിക്കണമെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എസ്.എന്‍. കോളേജില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.

കിഡ്‌നി രോഗനിര്‍ണയ പരിശോധന, സ്ത്രീരോഗ വിഭാഗം, പാപ്‌സ്മിയര്‍ പരിശോധന, ജനറല്‍ ഹെല്‍ത്ത് പരിശോധന, നേത്രപരിശോധന, ഇ.എന്‍.ടി, ദന്തല്‍ പരിശോധനന, ആരോഗ്യസംബന്ധമായ പ്രദര്‍ശനങ്ങള്‍, സെമിനാറുകള്‍, എച്ച്.ഐ.വി, എയ്ഡ്സ് ബോധവത്കരണം, അനുയാത്ര ക്ലിനിക്, ജീവിതശൈലി രോഗനിര്‍ണയ ക്ലിനിക്, സൗജന്യ രക്തഗ്രൂപ് നിര്‍ണയം, ജീവതാളം സ്റ്റാള്‍, ആയുര്‍വേദ ഹോമിയോ മെഡിക്കല്‍ ക്യാമ്പ്, കാരുണ്യ ഇന്‍ഷുറന്‍സ് പദ്ധതി കിയോസ്‌ക്, കോവിഡ് വാക്‌സിനേഷന്‍ എന്നീ സേവനങ്ങള്‍ മേളയില്‍ ലഭ്യമാക്കിയിരുന്നു. ഫയര്‍ ആന്‍ഡ് സേഫ്റ്റി, എക്‌സൈസ്, ഫുഡ് സേഫ്റ്റി, ഐ.സി.ഡി.എസ്, കൃഷി, കുടുംബശ്രീ എന്നീ വകുപ്പുകളുടെ പ്രദര്‍ശനങ്ങളും വേറിട്ട കാഴ്ചയായി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി. നൗഷീര്‍, സി.എം. ഷാജി, കെ.പി. ഷീബ, കെ.ടി. പ്രമീള, കൃഷ്ണവേണി മാണിക്കോത്ത്, സി.കെ. സലീം, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പന്‍കണ്ടി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ഉമര്‍ ഫാറൂഖ്, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ. നവീന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തലക്കുളത്തൂര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബേബി പ്രീത റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *