തെഹ്റാന്‍: ഇറാനിലുടനീളം ആക്രമണം തുടര്‍ന്ന് അമേരിക്ക. ഖേഷം ദ്വീലുണ്ടായ സ്ഫോടനത്തില്‍ വന്‍ നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. ബന്തര്‍ അബാസിലും ചബഹറിനും ആക്രണണമുണ്ടായി. അഹ്വാസ് ക്യാന്‍സര്‍ ആശുപത്രിക്ക് സമീപവും ആക്രമണം നടന്നു. രാജ്യത്തിന്റെ ഓരോ ഇഞ്ചും സംരക്ഷിക്കുമെന്നാണ് ആക്രമണത്തിന് പിന്നാലെ പ്രസിഡന്റ് മസൂദ് പെഷെഷ്‌കിയാന്‍ പ്രതികരിച്ചത്. ആതേസമയം അറബ് മേഖലയിലെ യു എസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാനും തിരിച്ചടി തുടരുകയാണ്. കുവൈറ്റിലും ബഹ്‌റൈനിലും ആക്രമണം നടത്തി.

ഇറാന്‍ ആക്രമണത്തെ ശക്തമായി പ്രതിരോധിക്കുമെന്നാണ് ബഹ്‌റൈന്‍ പ്രധിരോധ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ ഇറാന്‍ ആക്രമണത്തെ അപലപിച്ച് യുഎഇയും രംഗത്ത് വന്നു. ഹോര്‍മുസ് കടലിടുക്കിലൂടെ ഇറാനിയന്‍ തുറമുഖത്തേക്ക് നീങ്ങാന്‍ ശ്രമിച്ച ഒരു എണ്ണക്കപ്പലിനെ, ഹെല്‍ഫയര്‍ മിസൈലുകള്‍ പ്രയോഗിച്ച് പ്രവര്‍ത്തനരഹിതമാക്കിയതായി യുഎസ് സൈന്യം അറിയിച്ചു. അതേസമയം റോമില്‍ നടന്ന ചര്‍ച്ചകളെത്തുടര്‍ന്ന് തെക്കന്‍ ലെബനനില്‍ നിന്ന് പരിമിതമായ അളവില്‍ ഇസ്രയേലി സൈന്യത്തെ പിന്‍വലിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ലെബനനും ഇസ്രായേലും സമ്മതമറിയിച്ചതായും യുഎസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *