കര്‍ണാടകയിലെ ഷിരൂര്‍ മണ്ണിടിച്ചില്‍ ദുരന്തത്തിന് ഇന്നേയ്ക്ക് രണ്ടു വര്‍ഷം. 2024 ജൂലൈ 16-ന് രാവിലെയുണ്ടായ വന്‍ മണ്ണിടിച്ചില്‍ വലിയ ദുരന്തം വിതച്ചു. മലയാളി ലോറി ഡ്രൈവറായ അര്‍ജുനെ കണ്ടെത്താനുള്ള ശ്രമം സമാനതകളില്ലാത്തതായിരുന്നു. 72 ദിവസങ്ങള്‍ക്കുശേഷം ഗംഗാവലി പുഴയിലെ ലോറിയില്‍ നിന്നാണ് അര്‍ജുന്റെ മൃതദേഹം കണ്ടെത്തിയത്.

കര്‍ണാടക ഷിരൂരിലെ ദേശീയപാത 66-ല്‍ 2024 ജൂലൈ പതിനാറിന് രാവിലെ എട്ടേ കാലോടെയാണ് ദുരന്തമുണ്ടായത്. മണ്ണും പാറയും ചെളിയും ദേശീയപാതയിലേക്ക് ഇരച്ചെത്തി. ഒരു ചായക്കടയും സമീപത്തെ വീടുകളും തകര്‍ന്നു. മലയാളി ഡ്രൈവറായ അര്‍ജുന്‍ ഉള്‍പ്പെടെ നിരവധി പേരെ കാണാതായി വിവരം. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും മഴ തടസ്സമായി. മൂന്നു ഘട്ടങ്ങളായിട്ടായിരുന്നു തിരച്ചില്‍. കാര്‍വാര്‍ എം എല്‍ എ സതീഷ് കൃഷ്ണ സെയില്‍ സജീവമായി രംഗത്ത്. തിരച്ചില്‍ പേരിനു മാത്രമേയുള്ളുവെന്ന് അര്‍ജുന്റെ ബന്ധുക്കളുടെ ആരോപണം. എന്‍ ഡി ആര്‍ എഫും നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരും തിരഞ്ഞിട്ടും ശ്രമങ്ങള്‍ വിഫലമായി.

Leave a Reply

Your email address will not be published. Required fields are marked *