സല്യൂട്ട് വിവാദത്തില്‍ നിലപാട് വ്യക്തമാക്കി സുരേഷ് ഗോപി എംപി.സല്യൂട്ട് നല്‍കുന്നതില്‍ രാഷ്ട്രീയ വിവേചനം പാടില്ല. പൊലീസ് അസോസിയേഷന്റെ നിലപാട് രാഷ്ട്രീയ വിവേചനമാണ്. ഇന്ത്യയില്‍ ഒരു സംവിധാനമുണ്ട്, അത് അനുസരിച്ചേ പറ്റൂവെന്നും അദ്ദേഹം പറഞ്ഞു.
സല്യൂട്ടെന്ന് പറയുന്ന പരിപാടിയേ അങ്ങ് അവസാനിപ്പിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും, പക്ഷേ അതിനകത്തൊരു പൊളിറ്റിക്കൽ ഡിസ്‌ക്രിമിനേഷൻ വരുന്നത് അനുവദിക്കാനാകില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

‘ ഇത് വിവാദമാക്കിയത് ആരാ… അത് ആദ്യം പറ. ഈ പൊലീസ് ഓഫീസർക്ക് പരാതിയുണ്ടോ. പൊലീസ് അസോസിയേഷനോ ആരുടെ അസോസിയേഷൻ? അസോസിയേഷനൊന്നും ജനങ്ങൾക്ക് ചുമക്കാൻ ഒക്കത്തില്ല.അതെല്ലാം അവരുടെ ക്ഷേമത്തിന് മാത്രമാ. അതുവച്ച് രാഷ്ട്രീയമൊന്നും കളിക്കരുത്. കാണാം നമുക്ക്.

സല്യൂട്ട് നല്‍കാന്‍ പാടില്ലെന്ന് ആരാണ് പറഞ്ഞത് ? അങ്ങനെ പറയാന്‍ പറ്റില്ല. പൊലീസ് കേരളത്തിലാണ്. ഇന്ത്യയില്‍ ഒരു സംവിധാനമുണ്ട്. അത് അനുസരിച്ചേ പറ്റൂ. നാട്ടുനടപ്പ് എന്ന് പറയുന്നത് രാജ്യത്തെ നിയമത്തെ അടിസ്ഥാനമാക്കിയാണ്. ഡിജിപി അല്ലേ നിര്‍ദേശം കൊടുക്കേണ്ടത്. അദ്ദേഹം പറയട്ടെ. സല്യൂട്ട് നല്‍കണ്ട എന്നവര്‍ വിശ്വസിക്കുന്നുവെങ്കില്‍ പാര്‍ലമെന്റിലെത്തി ചെയര്‍മാന് പരാതി നല്‍കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *