ബഹിരാകാശത്ത് പുതിയ ചരിത്രം കുറിച്ച് സ്പേസ് എക്സിന്റെ ബഹിരാകാശ ടൂറിസം പദ്ധതി ‘ഇൻസ്പിറേഷൻ 4’ന് തുടക്കമായി. ബഹിരാകാശ വിദഗ്ധർ അല്ലാത്ത നാല് പേരെയും വഹിച്ച് കൊണ്ട് സ്പേസ് എക്സ് റോക്കറ്റ് നിന്നും ബഹിരാകാശത്തേക്ക് കുതിച്ചു.

അമേരിക്കൻ സാമ്പത്തിക സേവന സ്ഥാപനമായ ഷിഫ്റ്റ് 4 പേയ്മെന്റ്സ് ഇങ്കിന്റെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമായ ജേർഡ് ഐസക്മാന്റെ നേതൃത്വത്തിലുള്ള സംഘമാണ് നാസയുടെ കെന്നഡി സ്പേസ് സെന്ററിൽ നിന്നും ബഹിരാകാശത്തേക്ക് കുതിച്ചത്.ഇന്ത്യൻ സമയം ഇന്ന് രാവിലെ 5:30നായിരുന്നു വിക്ഷേപണം. ഇന്റർനെറ്റ് കൊമേഴ്‌സ്(ഇകോം) കമ്പനിയുടെ ജാരദ് ഐസക്മാൻ നേതൃത്വം നൽകുന്ന സംഘത്തിൽ ഒരു ഭൗമശാസ്ത്രജ്ഞനും കാൻസർ രോഗിയായിരുന്ന ആരോഗ്യപ്രവർത്തകയും എയറോസ്‌പേയ്‌സ് ഡേറ്റ എൻജിനീയറുമാണ് ഉള്ളത്. മൂന്ന് ദിവസം ഇവർ ഭൂമിയെ വലംവയ്ക്കും. എലൺ മസ്‌കിന്റെ ബഹിരാകാശ ടൂറിസം പദ്ധതിയുടെ ആദ്യഘട്ടമായാണ് ഈ യാത്ര. 200 മില്യൺ ഡോളറാണ് യാത്രക്കായി വിനോദ സഞ്ചാരികൾ മുടക്കിയത്.

സ്പേസ് സെന്ററിൽ നിന്നും ഉയർന്ന പേടകം പത്ത് മിനിറ്റിനുള്ളിൽ ഭ്രമണപഥത്തിലെത്തി. റോക്കറ്റിന്റെ ആദ്യ ഘട്ട ബൂസ്റ്റർ പേടകത്തിന്റെ പകുതിയിൽ നിന്ന് വേർപെട്ട ശേഷം അറ്റ്ലാന്റിക്കിലെ ലാൻഡിംഗ് പ്ലാറ്റ്ഫോമിൽ സുരക്ഷിതമായി തിരിച്ചിറങ്ങി.

സംഘം മൂന്ന് ദിവസത്തെ യാത്ര പൂർത്തിയാക്കിയ ശേഷം അറ്റ്ലാന്റിക്കിൽ തിരിച്ചിറങ്ങുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *