പാര്‍ട്ടി യോഗത്തില്‍ വെച്ച് കെ.എം. ഷാജിയെ വിമര്‍ശിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി കെ എം ഷാജി. പാര്‍ട്ടി തിരുത്തിയാല്‍ മനംനൊന്ത് ശത്രുപാളയത്തില്‍ അഭയം തേടില്ല..തനിക്കെതിരെ പാര്‍ട്ടി യോഗത്തില്‍ വിമര്‍ശനം ഉണ്ടായിട്ടില്ലെന്നും ഒമാനില്‍ മസ്‌കറ്റ് കെഎംസിസി വേദിയിലായിരുന്നു ഷാജിയുടെ പ്രതികരണം എന്റെ പാര്‍ട്ടി എന്നെ വിമര്‍ശിച്ചാലും തിരുത്തിയാലും അതില്‍ മനം നൊന്ത് ഞാന്‍ ശത്രുപാളയത്തില്‍ അഭയം തേടില്ല. പോരാളിയുടെ ജീവിതവും സമരവും മരണവും യുദ്ധഭൂമിയില്‍ തന്നെയായിരിക്കും. ശത്രുവിന്റെ പാളയത്തില്‍ അടയിരുന്ന് കിട്ടുന്ന ആനുകൂല്യങ്ങള്‍ പറ്റുന്ന കൂട്ടത്തില്‍ ഷാജിയും ലീഗുകാരും ഉണ്ടാകില്ല’, കെ എം ഷാജി പറഞ്ഞു.
ഇന്നലെ മുസ്‌ലിം ലീഗിന്റെ യോഗത്തിനകത്ത് കെ.എം ഷാജിയ്‌ക്കെതിരെ വലിയ വിമര്‍ശനം എന്ന വാര്‍ത്ത വന്നു. എല്ലാ ചാനലും കൊടുത്തു. എനിക്ക് സന്തോഷമായി. കാരണം. ലീഗിനകത്ത് അങ്ങനെ ആളുകളെ വിമര്‍ശിക്കുന്ന പണിയൊക്കെ ഉണ്ടല്ലോ.

ബിരിയാണി മാത്രം തിന്നുമെന്നാണ് ഇതുവരെ പറഞ്ഞിരുന്നത്. നേതാക്കന്‍മാരെ കുറിച്ച് വിമര്‍ശിക്കുന്നുണ്ടെന്ന് സമ്മതിച്ചല്ലോ. ഞാന്‍ ഇത് കേട്ടയുടനെ ബഹുമാനപ്പെട്ട തങ്ങളെയും നേതാക്കന്‍മാരെയും വിളിച്ചു. ആ യോഗത്തില്‍ അങ്ങനെയൊന്ന് ഉണ്ടായില്ലെന്ന് പാര്‍ട്ടിയുടെ ചുമതലയുള്ള സെക്രട്ടറിയും നേതാക്കന്‍മാരും പറഞ്ഞു. ഇനി ഞാന്‍ ഒന്ന് ചോദിക്കട്ടെ, ആ കമ്മിറ്റി ഒന്നാകെ എന്നെ വിമര്‍ശിച്ചുവെന്ന് കരുതുക. എന്നെ തിരുത്തണമെന്ന് ആ കമ്മിറ്റി തീരുമാനിച്ചു എന്ന് വയ്ക്കുക. അതില്‍ മനംനൊന്ത് ശത്രുപാളയത്തില്‍ ഞാന്‍ അഭയം തേടുമെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ? എന്റെ പാര്‍ട്ടി എന്നെ വിമര്‍ശിച്ചാല്‍ എന്നെ തിരുത്തിയാല്‍, അതല്ല ശരിയെന്ന് പറഞ്ഞാല്‍ അതില്‍ മനം നൊന്ത് ശത്രുപാളയത്തില്‍ ഞാന്‍ അഭയം പ്രാപിക്കുമെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ?.ഷാജി ചോദിച്ചു. നേരത്തെ കുഞ്ഞാലിക്കുട്ടി വിഭാഗം നേതാക്കള്‍ പാര്‍ട്ടി യോഗത്തില്‍ വെച്ച് കെ.എം. ഷാജിയെ വിമര്‍ശിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.കെ എം ഷാജി തെറ്റിദ്ധാരണയുണ്ടാക്കും വിധം പൊതുവേദികളിൽ പ്രസംഗിക്കുന്നുവെന്നും എം എ യൂസഫലി അടക്കമുള്ളവരെ അപമാനിക്കാൻ ശ്രമിച്ചെന്നും ആക്ഷേപമുയര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *