മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ക്യാപ്റ്റനും സൗരാഷ്ട്ര ബാറ്ററുമായ അവി ബറോട്ട് (29) അന്തരിച്ചു. വെള്ളിയാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 2019-20 സീസണിലെ രഞ്ജി ട്രോഫി നേടിയ സൗരാഷ്ട്ര ക്രിക്കറ്റ് ടീം അംഗമായിരുന്നു അവി ബറോട്ട്.
ക്രിക്കറ്റ് കരിയറില്‍ ഗുജറാത്തിനായും ഹരിയാനയ്ക്കായും താരം കളിച്ചിട്ടുണ്ട്. 2011-ല്‍ ഇന്ത്യന്‍ അണ്ടര്‍-19 ടീമിന്റെ ക്യാപ്റ്റനായിരുന്നു. ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 1547 റണ്‍സും ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്ന് 1030 റണ്‍സും ട്വന്റി 20-യില്‍ 717 റണ്‍സും നേടിയിട്ടുണ്ട്.
