കോഴിക്കോട് വേങ്ങേരിയിൽ സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികൾ മരിച്ചു. കക്കോടി സ്വദേശി ഷൈജു, ഭാര്യ ജീമ എന്നിവരാണ് മരിച്ചത്. രാവിലെ ഒമ്പതരയോടെയാണ് ദേശീയ പാതയിൽ വേങ്ങേരി ഭാ​ഗത്ത് അപകടം ഉണ്ടായത്. അപകടമുണ്ടാക്കിയ ബസ്സിന് മുന്നിൽ പോവുന്ന ബസ്സ് നിർത്തിയപ്പോൾ അപകടമുണ്ടാക്കിയ ബസ്സ് ബ്രേക്ക് ചവിട്ടാൻ വൈകിയതാണ് അപകടത്തിന് കാരണമായത്. ദമ്പതികൾ സഞ്ചരിച്ച ബൈക്ക് രണ്ട് ബസ്സുകൾക്കും ഇടയിൽപ്പെടുകയായിരുന്നു രണ്ട് ബൈക്കുകളാണ് അപകടത്തിൽ പെട്ടത്. ഇതിൽ ഒരു ബൈക്കിൽ സഞ്ചരിച്ചിരുന്ന ആൾ സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. ബസ്സിൽ സഞ്ചരിക്കുകയായിരുന്ന അഞ്ച് പേർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *