കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെയും ഹരിത കേരള മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ ഹരിത കർമ്മസേന സംഗമം നടത്തി.പി ടി എ റഹീം എം എൽ എ ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി അദ്ധ്യക്ഷം വഹിച്ചു. വൈസ് പ്രസിഡന്റ് മുംതസ് ഹമീദ്, വികസന ചെയർമാൻ എൻ അബൂബക്കർ , പെരുവയൽ പഞ്ചായത്ത് പ്രസിഡന്റ് സുഹറാബി, മാവൂർ പ്രസിഡണ്ട് ടി.രഞ്ജിത്ത്, കുന്ദമംഗലം പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ , അഡ്വ. വി പി എ സിദ്ധിഖ് | ബ്ലോക്ക് മെമ്പർമാരായ ടിപി മാധവൻ, രജിത സത്യൻ, ശിവദാസൻ നായർ , സുഹറ വെള്ളങ്ങോട്ട് , മൈമൂന കടുക്കാഞ്ചേരി, BDO Dr: P പ്രിയ N ലിനീഷ് എന്നിവർ പ്രസംഗിച്ചു.ശുചിത്വ മിഷൻ ജില്ല കോഡിനേറ്റർ സുനിൽകുമാർ , നവകേരള മിഷൻ ജില്ല കോഡിനേറ്റർ പി പ്രകാശ് എന്നിവർ ക്ലാസെടുത്തു. ഹരിത കർമ്മ സോനാ അംഗങ്ങളുടെ കലാപരിപാടികളും നടന്നു

Leave a Reply

Your email address will not be published. Required fields are marked *