പെരിങ്ങളം പെട്രോൾ പമ്പിന് സമീപം കാറിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്

കുന്നമംഗലം: പെരിങ്ങളം പെട്രോൾ പമ്പിന് സമീപം കാറിൽ കടത്തുകയായിരുന്ന 15.50 ഗ്രാം എംഡിഎംഎയുമായി യുവാവിനെ കുന്ദമംഗലം പോലീസ് പിടികൂടി. കുറ്റിക്കാട്ടൂർ സ്വദേശി ഫാസിൽ (29) ആണ് പിടിയിലായത്.

KL 11 BE 6237 നമ്പർ കാറിൽ സഞ്ചരിക്കുകയായിരുന്ന ഇയാളെ ഡാൻസാഫ് സംഘവും കുന്നമംഗലം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കസ്റ്റഡിയിലെടുത്തത്. ഇയാളിൽ നിന്ന് ഏകദേശം 15.50 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

കുന്ദമംഗലം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഏലിയാസിന്റെ നേതൃത്വത്തിലുള്ള സംഘവും ഡാൻസ് സംഘവും ചേർന്നാണ് പരിശോധന നടത്തിയത്. സംഭവത്തിൽ കുന്ദമംഗലം പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. ലഹരിമരുന്നിന്റെ ഉറവിടം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ അന്വേഷണം നടക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *