മസ്‌കത്ത്: ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് തൃശൂര്‍ സ്വദേശി ഒമാനില്‍ മരിച്ചു. മുല്ലശ്ശേരി വെങ്കിടങ്ങിലെ ധനേഷ് (38) ആണ് മരിച്ചത്.

സുഹൃത്തുക്കളുമൊന്നിച്ച് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഗ്രൗണ്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ മസ്‌കത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഗള്‍ഫാര്‍ കമ്പനിയിലെ മിസ്ഫയില്‍ റെഡിമിക്‌സ് വിഭാഗത്തിലെ ജീവനക്കാരനായിരുന്നു.

പിതാവ്: വഴപ്പിലാത്ത് വീട്ടില്‍ മാധവന്‍. മാതാവ്: ഗിരിജ. ഭാര്യ: അക്ഷയ. മകന്‍: ആദിശ് മാധവ്.

Leave a Reply

Your email address will not be published. Required fields are marked *