ഇരുപതോളം കൂട്ടുകാർ ചേർന്ന് ഐഫോണിലെടുത്ത സിനിമ ‘കാമദേവൻ നക്ഷത്രം കണ്ടു’ ഐഎഫ്എഫ്‌കെയിൽ ശ്രദ്ധേയമാകുന്നു. കലാഭവൻ തിയേറ്ററിൽ നടന്ന ആദ്യ പ്രദർശനം കാണാൻ ചലച്ചിത്ര പ്രേമികളുടെ വലിയ തിരക്കായിരുന്നു. പോണ്ടിച്ചേരി സർവകലാശാലയിലെ നാടക വിദ്യാർഥികൂടിയായ ആദിത്യ ബേബി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രംകൂടിയാണിത്.യുവ സംവിധായകർക്കും കലാകാരന്മാർക്കും സിനിമകളെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഐഎഫ്എഫ്‌കെ വലിയ പങ്കു വഹിക്കുന്നതായി പ്രദർശന ശേഷം ആദിത്യ ബേബി പറഞ്ഞു. ‘മലയാള സിനിമ ഇന്ന്’എന്ന വിഭാഗത്തിലായിരുന്നു ‘കാമദേവൻ നക്ഷത്രം കണ്ടു’ന്റെ പ്രദർശനം. സാമ്പത്തിക ലാഭത്തിനും വരുമാനത്തിനുമപ്പുറം കലയോടുള്ള ഇഷ്ടവും സിനിമ ചെയ്യാനുള്ള ആഗ്രഹവുമായിരുന്നു മനസിലെന്ന് ആദിത്യ പറയുന്നു. ദേവൻ, മുകുടി എന്നീ രണ്ട് സുഹൃത്തുക്കളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഹൈപ്പർസെക്ഷ്വലായ മനുഷ്യരുടെ ചെയ്തികളെ ചോദ്യം ചെയ്യുന്നതാണു ചിത്രത്തിന്റെ പ്രമേയം.സ്ത്രീ ശരീരത്തെ ഉപഭോഗവസ്തുവായി കാണുന്ന, അവരുടെ വികാരങ്ങൾക്കോ വിചാരങ്ങൾക്കോ വില കൽപ്പിക്കാത്ത രീതികളെ സിനിമ കൃത്യമായി അടയാളപ്പെടുത്തുന്നു. അന്ധവിശ്വാസം, മാനസിക ആരോഗ്യം, പുരുഷാധിപത്യം തുടങ്ങീ സമൂഹം ചർച്ച ചെയ്യേണ്ട വിഷയങ്ങളും സിനിമയിൽ പ്രമേയങ്ങളാകുന്നു. സിനിമ 18ന് രാവിലെ ഒമ്പതിനു കൈരളി തിയേറ്ററിലും 19ന് വൈകിട്ട് ആറിന് ന്യൂ തിയേറ്റർ സ്‌ക്രീൻ 2ലും ചിത്രം പ്രദർശിപ്പിക്കും.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020