കുന്ദമംഗലം:- സാന്റോസ് കുന്ദമംഗലം ജനുവരി 9 മുതൽസംഘടിപ്പിക്കുന്ന സീസൺ 4 അഖിലേന്ത്യ സെവെൻസ് ഫുട്ബോൾ ടൂർണമെന്റ് സ്വാഗത സംഘം ഓഫീസ് കുന്ദമംഗലത്ത് തുടക്കമായി വാർഡ് മെമ്പർ വി.അനിൽകുമാർ ഉദ്ഘാടന കർമ്മംനിർവഹിച്ചു.

സ്വാഗത സംഘം ജനറൽ കൺവീനർ മുഹ്‌സിൻ ഭൂപതി സ്വാഗതവും, ചെയർമാൻ ബഷീർ നീലാറമ്മൽ അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലേക്ക് പുതുതായി മത്സരിച്ച് വിജയിച്ച മെമ്പർ മാരാ സി.വി സംജിത്, ബിജു പൂതക്കണ്ടി, സാമൂഹ്യ രാഷ്ട്രീയ വ്യാപാരി പ്രകൃതികളായ അരിയിൽ അലവി, ജനശബ്ദം എഡിറ്റർ എം സിബ്ഗത്തുള്ള, , പികെ ബാപ്പു ഹാജി, എംസുധീഷ് കുമാർ, ഉമ്മർ ഇ പി , ഷമീൽ പന്തീർപാടം, കോയമാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. ക്ലബ് മെമ്പർമാരായ, ഫൈസൽ ആനപ്പാറ, റിയാസ് റഹ്മാൻ, ജാബിർ എൻ, ബഷീർ കെസി, സജീവൻ, ആനിഷ്ബാബു, ജംഷിദ് എന്നിവർ പരിപാടിക്ക് നേതൃത്തം നൽകി.

Leave a Reply

Your email address will not be published. Required fields are marked *