കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച ഷോപ്പിംഗ് കോംപ്ളക്സ് കെട്ടിടം പ്രതിപക്ഷ നേതാവ് വി ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.എല്ലാ തലത്തിലുമുള്ള തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും തനത് ഫണ്ട് ലഭ്യമായെങ്കിൽ മാത്രമേ അവർക്ക് അസൂയാവഹമായ രീതിയിൽ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കഴിയു എന്ന് 90 ലക്ഷം രൂപ ചെ ചെലവിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച ഷോപ്പിംഗ് കോംപ്ളക്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കവേ അദ്ദേഹം പറഞ്ഞു. കേരളത്തിൽ ആദ്യമായാണ് ഇത്തരം ഒരു ഷോപ്പിംഗ് കോംപ്ളക്സ്‌ നിർമ്മിച്ചിട്ടുള്ളത്. വികസന പ്രവർത്തനത്തിൽ രാഷ്ട്രീയാതീതമായി എല്ലാവരേയും ഒരുമിപ്പിച്ച് നിർത്തിയാണ് അഭിമാനകരമായ രീതിയിൽ ബ്ലോക്ക് പഞ്ചായത്ത് നേട്ടം കൈവരിച്ചത്ച്ചത്. ചടങ്ങിൽ പിടി എ റഹീം എം എൽ എ അധ്യക്ഷത വഹിച്ചു.. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് ഇ മുംതസ് ഹമീദ്, സ്ഥിരം സമിതി അധ്യക്ഷരായ എൻ അബൂബക്കർ, എം കെ നദീറ, എൻ. ഷിയോ ലാൽ , ജില്ലാപഞ്ചായത്തംഗം എം. ധനീഷ് ലാൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അരിയിൽ അലവി, ഗ്രാമപഞ്ചായത്തംഗം പി.കൗലത്ത്, പി. മൊയ്തീൻ മാസ്റ്റർ, ഖാലിദ് കിളിമുണ്ട, എം.കെ. മോഹൻദാസ് , ജനാർദ്ദനൻ കളരിക്കണ്ടി, ടി.പി. സുരേഷ്,എം ടി വിനോദ്, എൻ. കേളൻ, ഭക്തോത്തമൻ, ജാബിർ പടനിലം, വി. ബാലകൃഷ്ണൻ നായർ ആശംസാ പ്രസംഗം നടത്തി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഡോ. പി. പ്രിയ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *