പ്രമുഖ സോഷ്യലിസ്റ്റും ജനതാദൾ നേതാവും കുന്ദമംഗലം കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് വൈസ് പ്രസിഡന്റുമായിരുന്ന പൊന്മഞ്ചേരി രാഘവൻ ഏഴാം ചരമ വാർഷികത്തോടനുബന്ധിച്ചു ജനതാദൾ – എൽ ജെ ഡി പിലാശ്ശേരി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണയോഗവും പ്രദേശത്തെ പ്രയാസമനുഭവിക്കുന്ന രോഗികൾക്ക് മരുന്ന് വിതരണവും നടത്തി.
കേരള അഗ്രോ-ഇൻഡസ്ട്രീസ് കോർപ്പറേഷൻ ചെയർമാനും എൽ ജെ ഡി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ വി കുഞ്ഞാലി ഉദ്‌ഘാടനം ചെയ്തു. ബിനു ടി പി സ്വാഗതവും സുധീഷ് പുൽകുന്നുമ്മൽ അദ്ധ്യക്ഷത വഹിക്കുകയും ചെയ്ത യോഗത്തിൽ ഇളമന ഹരിദാസ്, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ, ഗ്രാമപഞ്ചായത്ത് അംഗം സജിത ഷാജി, രാജൻ മാമ്പറ്റച്ചലിൽ, കേളൻ നെല്ലിക്കോട്ട്, സജീവ് കുമാർ പി, ഉണ്ണീരി പി, ശിവരാമൻ കെ ടി, ഷാബുരാജ് എം തുടങ്ങിയവർ സംസാരിച്ചു