നരേന്ദ്രമോദിയുടെ കേരളസന്ദര്‍ശനം കൊണ്ട് ബിജെപിക്ക് ഒരുഗുണവും ഉണ്ടാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ‘ബിജെപി കേരളത്തില്‍ അപ്രസ്‌കതമാണ്. ജനങ്ങളെ ഭിന്നിപ്പിക്കുകയുമാണ് ബി.ജെ.പി ചെയ്യുന്നത്. മോദിയുടെ വിദ്വേഷ ക്യാമ്പയിനെതിരെ ജനങ്ങളെ ഒന്നിപ്പിക്കുന്നതിനാണ് രാഹുല്‍ ഗാന്ധി യാത്ര നടത്തുന്നതെന്നും സതീശന്‍ പറഞ്ഞു. ബി.ജെ.പിക്ക് കേരളത്തില്‍ ഒരു സീറ്റ് പോലും ലഭിക്കില്ല.കേരളത്തിലെ ജനങ്ങളിലുള്ള വിശ്വാസമാണത്..’സതീശന്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂര്‍ അമ്പലത്തില്‍ ദര്‍ശനം നടത്തി.ബി.ജെ.പി നേതാവ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹചടങ്ങിലും മോദി പങ്കെടുത്തു. തൃപ്രയാര്‍ ക്ഷേത്രത്തിലും മോദി ദര്‍ശനം നടത്തി.