ഇടുക്കി: വണ്ടിപ്പെരിയാറില്‍ കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണം വിട്ട് സംരക്ഷണഭിത്തിയിലിടിച്ച് നിന്നു. അപകടത്തില്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി. അമ്പത്തിയാറാം മൈലില്‍ അയ്യപ്പ കോളേജിന് സമീപം നിയന്ത്രണം വിട്ട ബസ് റോഡിന്റെ സംരക്ഷണഭിത്തിയില്‍ ഇടിച്ചാണ് നിന്നത്.

ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. കുമളിയില്‍ നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്നു ബസ്. ബസില്‍ ഏഴുയാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ഇവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *