കുന്ദമംഗലം: ആരാമ്പ്രം ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ സമീപം പുതുതായി നിര്‍മ്മിച്ച ആള്‍താമസം ഇല്ലാത്ത വീട്ടില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവും,അത് ഉപയോഗിക്കുന്ന ഉപകരണങ്ങളും കുന്ദമംഗലം പോലീസ് പിടികൂടി. മൂന്നുപേര്‍ പിടിയില്‍. വെണ്ണക്കാട് ഡ്രൈവര്‍ കബീര്‍, ആരാമ്പ്രം എടിയാടി പെയ്യയില്‍ സലിം, ആരാമ്പ്രം റിന്‍ഷാദ് ( 24) എന്നിവരാണ് പിടിയിലായത്. ഇവര്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് പുതിയകാറും കുന്ദമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് വര്‍ഷമായി ഇവിടെ ലഹരി വില്‍ക്കുന്നു. വീടിന്റെ താഴെ നിലയില്‍ ക്ലബ്ബ് ആയിട്ടാണ് പ്രവര്‍ത്തിക്കുന്നത് ഇവിടെ എത്തുന്നവര്‍ക്ക് ലഹരി പുകക്കാനും ആസ്വദിക്കാനും എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എയര്‍കണ്ടീഷനോട് കൂടിയ ഈ റൂമില്‍ കാരം ബോര്‍ഡ് ,ടിവി ,ലഹരി വസ്തുക്കള്‍ ഉപയോഗിക്കാനുള്ള ഹുക്ക, എന്നിവ ഒരുക്കിയിട്ടുണ്ട്. വീടിന്റെ മേലെ ഭാഗം ആളുകള്‍ക്ക് വിശ്രമിക്കാനും ഒക്കെയുള്ള സൗകര്യങ്ങളുണ്ട്. ഇവിടെ കോളേജ് വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥിനികളും മറ്റ് യുവാക്കളും വരാറുണ്ടെന്ന് ഇവര്‍ പോലീസിനു മൊഴി നല്‍കി. മനോഹരമായ വീടിന്റെ ഭാഗങ്ങള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതിന് സൗകര്യം ഒരുക്കി കൊടുക്കുന്നു.കഴിഞ്ഞ കുറെ കാലങ്ങളായി നിരവധി പേര്‍ ഇവിടെ വന്ന് വാങ്ങുകയും വില്‍പ്പനക്കായി കൊണ്ടുപോവുകയും ചെയ്തതായി പോലീസിനോട് പറഞ്ഞു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ കുന്ദമംഗലം പോലീസ് പിടികൂടിയത്.കുന്ദമംഗലം സബ് ഇന്‍സ്‌പെക്ടര്‍ നിതിന്‍ പോലീസ് ഉദ്യോഗസ്ഥരായ അജീഷ്, ജീനചന്ദ്രന്‍, വിപിന്‍, അരുണ്‍, വിജീഷ്, ബിജു, ജംഷീര്‍ തുടങ്ങിയവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *