യുദ്ധഭീതി നിലനില്‍ക്കുന്നതിനാല്‍ യുക്രൈനില്‍നിന്ന് മടങ്ങിവരാൻ എംബസിയില്‍നിന്നു നിര്‍ദേശം വന്നതിനെത്തുടർന്ന് മലയാളികള്‍ നാട്ടിലേക്ക് മടങ്ങിത്തുടങ്ങി.
ആലുവ മണപ്പുറം ദേവസ്വം ബോര്‍ഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഒ.ജി. ബിജുവിന്റെ മകള്‍ കാശ്മീര നായര്‍ ഉള്‍പ്പെടെ 18 അംഗം സംഘം ബുധനാഴ്ച നാട്ടിലേക്ക് വിമാനം കയറി. അവിടെ എം.ബി.ബി.എസ്. നാലാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയാണ് കാശ്മീര. ഇവര്‍ കയറിയ വിമാനത്തില്‍ 40-ഓളം ഇന്ത്യന്‍ വിദ്യാര്‍ഥികളുള്ളതായി പറയുന്നു.
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കൂട്ടമായി പോരുന്നതിനാല്‍ ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നിരിക്കുകയാണ്. കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് ഒരു ലക്ഷത്തിലധികമാണ്. താരതമ്യേന കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് കിട്ടുമെന്നതിനാല്‍ കൂടുല്‍ പേരും ഷാര്‍ജ വഴിയാണ് നാട്ടിലേക്കു വരുന്നത്. തിരക്ക് കണക്കിലെടുത്ത് വിമാനങ്ങളുടെ എണ്ണവും കൂട്ടിയിട്ടുണ്ട്.
നിലവില്‍ അതിര്‍ത്തിയില്‍ മാത്രമാണ് സൈനികര്‍ കൂടുതലായി കേന്ദ്രീകരിച്ചിട്ടുള്ളത്. യുദ്ധസാധ്യതയില്ലെന്നാണ് യുെക്രെന്‍ നിവാസികള്‍ പറയുന്നതെന്ന് കാശ്മീര പറഞ്ഞു. യുദ്ധഭീഷണിയെത്തുടര്‍ന്ന് കുറച്ചുദിവസമായി ക്ലാസുകള്‍ നടക്കുന്നത് ഓണ്‍ലൈനിലാണ്. കുറേപ്പേര്‍ ചേര്‍ന്ന് പ്രത്യേക വിമാനം ഒരുക്കാനും ശ്രമം നടത്തുന്നുണ്ട്.