ഐഎൻഎൽ ഔദ്യോഗികമായി പിളർന്നു.അബ്ദുള്‍ വഹാബ് പക്ഷം പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചുകൊണ്ട് മറ്റൊരു കമ്മിറ്റി രൂപീകരിക്കുകയായിരുന്നു. പ്രസിഡന്റായി അബ്ദുൾ വഹാബിനേയും ജനറൽ സെക്രട്ടറിയായി നാസർ കോയ തങ്ങളേയും യോഗം തിരഞ്ഞെടുത്തു. കോഴിക്കോട് ചേർന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.ദേശീയ നേതൃത്വത്തിന്റെ ഇടപെടലോടെ എ പി അബ്ദുള്‍ വഹാബിന് ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനം നഷ്ടമായിരുന്നു. വഹാബ് പക്ഷവും കാസിം ഇരിക്കൂര്‍ വിഭാഗവും തമ്മിലുള്ള ഭിന്നത രൂക്ഷമാകുകയും കൊച്ചിയിലെ യോഗം അടിപിടിയില്‍ കലാശിക്കുകയും ചെയ്തിരുന്നു. നേരത്തെ ദേശീയ എക്സിക്യൂട്ടിവ് ചേർന്ന് ഐഎൻഎൽ സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെ മന്ത്രി അഹമ്മദ് ദേവർകോവിൽ ചെയർമാനായി ഏഴംഗ അഡ്ഹോക് കമ്മിറ്റി രൂപവത്കരിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *